സുൽത്താൻബത്തേരി നഗരസഭ സെൻട്രൽ ബസ് ടെർമിനൽ ശിലാസ്ഥാപനം നടത്തി
സുൽത്താൻബത്തേരി : സുൽത്താൻബത്തേരി നഗരസഭ സെൻട്രൽ ബസ് ടെർമിനൽ ശിലാസ്ഥാപനം കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ബത്തേരിയുടെ വികസന കുതിപ്പിന് പുതിയ അധ്യായം കുറിക്കുന്ന ആധുനിക ബസ് ടെർമിലും ഷോപ്പിംഗ് കോംപ്ലക്സും 37 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നത്. ഡി ബി ഓ ടി വ്യവസ്ഥയിലാണ് നിർമ്മിക്കപ്പെടുന്നത് . ഒന്നരലക്ഷം ചതുരശ്ര അടിയിലാണ് നിർമ്മിക്കുന്നത്. ആധുനിക വിശ്രമം മുറികൾ പൊതുശൗചാലയങ്ങൾ ഓഫീസ് വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയും ബസ് ടെർമിനലിനോട് അനുബന്ധിച്ച് പൂർത്തിയാവുന്നത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ലിഷ പി എസ്. സി കെ സഹദേവൻ, കെ റഷീദ്, ഷാമില ജുനൈസ്, ടോം ജോസ്, സാലി പൗലോസ്, കൗൺസിലർമാരായ കെ സി യോഹന്നാൻ രാധാ രവീന്ദ്രൻ, സി കെ ആരിഫ്, ഷമീർ മഠത്തിൽ, രാഷ്ട്രീയ പ്രതിനിധികളായ വി വി ബേബി, സോമനാഥൻ, അമീർ അറക്കൽ , ബാബു പഴുപ്പത്തൂർ, ഷബീർ അഹമ്മദ്, എന്നിവർ സംസാരിച്ചു. ചടങ്ങിന് നഗരസഭ സെക്രട്ടറി കെ എം സൈനുദ്ദീൻ നന്ദി ആശംസിച്ചു.





Leave a Reply