ദേശീയപാതയിലെ വീതി കുറഞ്ഞ പാലം വൃത്തിയാക്കി അയല്‍ക്കൂട്ടം അംഗങ്ങള്‍
ബത്തേരി: ബത്തേരി തിരുനെല്ലിയിലുള്ള നാഷണല്‍ ഹൈവേയില്‍ ഉള്ള വീതി കുറഞ്ഞ പാലത്തിന്റെ കാടുകയറിക്കിടന്ന ഭാഗം വെട്ടി മാറ്റി സൈഡ് ലൈനില്‍ കയറിക്കിടന്ന് മണ്ണും കോരി മാറ്റി സെന്റ് ജൂഡ് അയല്‍ക്കൂട്ടം അംഗങ്ങള്‍. രണ്ടു ഭാഗത്തുനിന്നും വാഹനങ്ങള്‍ വരുമ്പോള്‍ സൈഡ് മാറിനില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു തിരുനെല്ലി പാലത്തില്‍. രണ്ടുഭാഗത്തും മണ്ണ് കയറി കാട് മൂടിയ നിലയിലായിരുന്നു. ഇത് പാലത്തില്‍ കൂടി നടന്നു പോകുന്നവര്‍ക്കും വണ്ടിക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു. ഇത് കണ്ടറിഞ്ഞാണ് സെന്റ് ജൂഡ് അയല്‍ക്കൂട്ടം അംഗങ്ങള്‍ പാലം ശുചീകരിക്കാന്‍ ഇറങ്ങിയത്.
സെന്റ് ജൂഡ് അയല്‍ക്കൂട്ടം പ്രസിഡണ്ട് സണ്ണി വിളക്കുന്നേല്‍, സെക്രട്ടറി വര്‍ഗീസ് മോളത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാലം വൃത്തിയാക്കല്‍ പ്രവര്‍ത്തി നടന്നത്.





Leave a Reply