ഓഡിറ്റോറിയത്തിന്റെയും നവീകരിച്ച കല്‍പ്പറ്റ ബ്രാഞ്ച് ഓഫിസിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു
കല്‍പ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വര്‍ഷത്തില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെയും,നവീകരിച്ച കല്‍പ്പറ്റ ബ്രാഞ്ച് ഓഫിസിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആര്‍.കേളു നിര്‍വഹിച്ചു.170 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിമാസ സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ.സുഗതന്‍ അധ്യക്ഷനായി.കര്‍ഷക അവാര്‍ഡ് ജേതാവ് ടി.എം.ജോര്‍ജിനെ ഡ്രൈവേഴ്‌സ് സഹകരണ സംഘം പ്രസിഡന്റ് കെ.റഫീഖ് ആദരിച്ചു.
കരാറുകാര്‍ക്കുള്ള ഉപഹാരം കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിനും, നബാര്‍ഡ് ഡിഡിഎം ആര്‍.ആനന്ദും, എന്‍ജിനീയര്‍ക്കുള്ള ഉപഹാരം ജോയിന്റ് രജിസ്ട്രാര്‍ അബ്ദുല്‍ റഷീദ് തിണ്ടുമ്മലും വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വിനോദ് കുമാര്‍,വി.പി.ശങ്കരന്‍ നമ്പ്യാര്‍, പി.വി.സഹദേവന്‍, പി.കെ.മൂര്‍ത്തി, ഡി.രാജന്‍, ഷാജി ചെറിയാന്‍, വി.പി.വര്‍ക്കി, എ.പി.അഹമ്മദ്, ജോസഫ് മാണിശ്ശേരി,ടി.ജേ.ജോണ്‍സണ്‍, എന്‍.എം.ആന്റണി, പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.നൗഷാദ് സ്വാഗതവും, വി.യൂസഫ് നന്ദിയും പറഞ്ഞു.





Leave a Reply