October 29, 2026

ശ്രീഅയ്യപ്പന്‍ വിളക്ക്  മഹോത്സവം 29 ന്

0
site-psd-57
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി താലൂക്ക് അയ്യപ്പന്‍ വിളക്ക് മഹോത്സവം നവംബര്‍ 29 ന് അഗ്രഹാരം ശ്രീ ശിവ ഭഗവതി ക്ഷേത്രതിരുസന്നിധിയില്‍ വെച്ച് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 28 ന് രാവിലെ 10 മണിക്ക് എന്‍.കെ. മന്മഥന്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിക്കും. 29 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, കുടിയിരുത്തല്‍, അന്നദാനം, പാലകൊമ്പ് എഴുന്നള്ളത്ത്, ദീപാരാധന, ഭജന, അന്നദാനംഎന്നിവ നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സന്തോഷ് ജി നായര്‍,പുനത്തില്‍ കൃഷ്ണന്‍, രാജഗോപാല്‍. പി.പി,ശിവരാമന്‍ സ്വാമി തോണിച്ചാല്‍, ഇ.എസ് വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് അപ്പം വാരല്‍, തായംബക അത്താഴപൂജ, ശാസ്താംപാട്ട്,പേട്ട വിളി, പാല്‍ക്കിണ്ടി എഴുന്നള്ളത്ത്, പൊലിപ്പാട്ട്, തിരിയുഴിച്ചല്‍, പാല്‍ക്കിണ്ടിയാട്ടം, കനലാട്ടംഎന്നിവയ്ക്ക് ശേഷം ഗുരുതിയോടെ വിളക്കിന് സമാപനം കുറിക്കും.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *