നവീകരിച്ച ആര്‍ട്സ് ലാന്റ് ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു
തരുവണ: ജില്ലാപഞ്ചായത്തിന്റെ ഫണ്ടില്‍ നവീകരിച്ച തരുവണ ആര്‍ട്സ് ലാന്റ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഒ ആര്‍ കേളു നിര്‍വഹിച്ചു.ജന പ്രതിനിധികളായ സുധി രാധാകൃഷ്ണന്‍, ജുനൈദ് കൈപ്പാണി, സീനത്ത് വൈശ്യന്‍, കോണ്‍ട്രാക്ടര്‍ അബ്ദുല്‍ കരീം, കഥാ, കവിത മത്സര വിജയികള്‍ എന്നിവര്‍ക്ക് മന്ത്രി ലൈബ്രറിയുടെ സ്നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സുരേഷ് ബാബു, തരുവണ ജിഎച്ചഎസ്എസ് പ്രിന്‍സിപ്പാള്‍ ജെസ്സി എം ജെ, എച്ച്എം മുസ്തഫ എം, മുഹമ്മദലി മാസ്റ്റര്‍,സി. എം അനില്‍ കുമാര്‍, കെ സി കെ നജ്മുദ്ദീന്‍, കെ കെ ജംഷീര്‍, ഇബ്രാഹിം പള്ളിയാല്‍, കെ മുഹമ്മദ്, വനിതാ വേദി ഭാരവാഹികളായ റഷീദ ഫൈസല്‍, നൗഷിദ ഹാരിസ്, ജുബൈരിയ്യത്, ലൈബ്രറി സെക്രട്ടറി സി മുഹമ്മദ് ഷാഫി, വിനീഷ് ബി തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply