May 6, 2026

വോട്ടര്‍പ്പട്ടിക പരിഷ്‌കരണം ബിജെപിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍: കോണ്‍ഗ്രസ്

0
site-psd-75
By ന്യൂസ് വയനാട് ബ്യൂറോ

 

ആസ്സന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സമഗ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുന്നത് ബിജെപിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പുല്‍പ്പള്ളിയില്‍ ചേര്‍ന്ന ബി എല്‍ എ മാരുടെയും ബൂത്ത് പ്രസിഡണ്ട്മാരുടെയും യോഗം ആരോപിച്ചു.ഐസി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷനായി.

 

കെ പി സി സി മെമ്പര്‍ വി എ മജീദ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ യു ഉലഹന്നാന്‍, ,നിസ്സി അഹമ്മദ്, ബീന ജോസ്, ആദിവാസി കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍ ഇ എ ശങ്കരന്‍, കെ പി മധു, ജിനി തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, മണ്ഡലം പ്രസിഡന്റ്‌റുമാരായ പി ഡി ജോണി, കെ ജി ബാബു, എം എസ് പ്രഭാകരന്‍, സണ്ണി ചാമക്കാല, ഷിനോയ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *