May 3, 2026

സുഗന്ധഗിരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 2.57 കോടി രൂപ അനുവദിച്ചു

0
site-psd-115
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സുഗന്ധഗിരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആരോഗ്യ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും 2,57,20,000 രൂപ അനുവദിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു.പൊഴുതന ഗ്രാമപഞ്ചായത്തില്‍ വനമേഖലയില്‍ സ്ഥിതി ചെയ്യുന്നതും, പൂര്‍ണ്ണമായി ആദിവാസി ജനവിഭാഗവും, തോട്ടം തൊഴിലാളികളും താമസിക്കുന്നതുമായ പ്രദേശമാണ് സുഗന്ധഗിരി. 2018 ല്‍ ഉണ്ടായ പ്രളയദുരന്തത്തില്‍ നിലവിലുണ്ടായിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പൊട്ടി പൊളിഞ്ഞതിനെ തുടര്‍ന്ന് മറ്റൊരു സ്‌കൂള്‍ കെട്ടിടത്തിലേക്ക് താല്‍കാലികമായി മാറ്റിയിരുന്നു.

സുഗന്ധഗിരിയിലെ ഗോത്ര ജനവിഭാഗം ആശ്രയിക്കുന്ന ഈ ആരോഗ്യ കേന്ദ്രം ശോചനീയമായ അവസ്ഥയിലാണ് ഉണ്ടായിരുന്നത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഒരു പുതിയ പ്രാഥമിക ആരോഗ്യ കേന്ദ്രം നിര്‍മ്മിച്ച് നല്‍കുന്നതിന് വേണ്ടി എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും കെട്ടിടം പുതുക്കി പണിയുന്നതിന് വേണ്ടി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക കൊണ്ട് മാത്രം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ തുടര്‍ന്നും പലതവണ ആരോഗ്യ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ടും, നിവേദനം നല്‍കിയതിന്റേയും, ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *