May 3, 2026

സംസ്ഥാന അതിര്‍ത്തി പൊന്‍കുഴിയില്‍ വന്‍ എം.ഡി.എം.എവേട്ട

0
site-psd-168
By ന്യൂസ് വയനാട് ബ്യൂറോ

പൊന്‍കുഴി: പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ഹൈദരാബാദില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനില്‍ നിന്നും മാരക രാസ ലഹരിയായ 82.104 ഗ്രാം എം.ഡി എം എ പിടികൂടി.എക്‌സൈസ് ഇന്റലിജന്‍സും, സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ സംഘവും സംയുക്തമായി സംസ്ഥാന അതിര്‍ത്തിയില്‍ നടത്തി പരിശോധനയിലാണ് കണ്ണൂര്‍ സ്വദേശി മുഹ്‌സിന്‍ മുസ്തഫ (25) നെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ യുടെ എക്‌സൈസ് നേതൃത്വത്തില്‍ നടന്ന പരിശോധന സംഘത്തില്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ വി. കെ, അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, ഹരിദാസ് സി.വി, സോമന്‍ എംപ്രിവന്റ്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി,അനീഷ്. എ.എസ് , വിനോദ്.പി.ആര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ അമല്‍ തോമസ് എം. റ്റി, രതീഷ്.എന്‍. വി ശിവന്‍ ഇ. ബി , സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ വീരാന്‍ കോയ കെ.പി എന്നിവരും ഉണ്ടായിരുന്നു.

പിടിച്ചെടുത്ത മയക്കു മരുന്നിനു 10 ലക്ഷത്തോളം രൂപ വില വരും.
യുവാക്കളെയും, വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് കേരളത്തിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. ഇതുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മീനങ്ങാടിയില്‍ നടത്തിയ പരിശോധനയില്‍ ഒന്നരക്കോടിയോളം രൂപ കുഴല്‍പണവുമായി കോഴിക്കോട് സ്വദേശിയെ പിടികൂടിയിരുന്നു. തുടര്‍ന്നും അതിര്‍ത്തി പ്രദേശങ്ങളിലും,ചെക്ക് പോസ്റ്റുകളിലും കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് സ്ഥലത്തെത്തിയ വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *