വള്ളിയൂര്‍ക്കാവ് കമ്മന കുരിശുങ്കല്‍ റോഡ് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മാനന്തവാടി: വള്ളിയൂര്‍ക്കാവ് കമ്മന കുരിശുങ്കല്‍ റോഡ് നിര്‍മ്മാണ പ്രവൃത്തി പട്ടികജാതി പട്ടിക വര്‍ഗ്ഗപിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വള്ളിയൂര്‍കാവ് പാലത്തോടൊപ്പം വള്ളിയൂര്‍ക്കാവ്കമ്മനകുരിശുങ്കല്‍ റോഡ് നിര്‍മ്മാണം അതിവേഗം പൂര്‍ത്തീകരിക്കുമെന്നും ഇതോടെ പ്രദേശത്തെ ഗതാഗത സൗകര്യം കൂടുതല്‍ സുഗമമാവും. മാനന്തവാടിയില്‍ തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കാന്‍ വളിയൂര്‍കാവ് ബൈപാസ് റോഡ് നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍ അധ്യക്ഷനായി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാ പ്രേമചന്ദ്രന്‍, എടവക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെന്‍സി ബിനോയ്, സി.എം സന്തോഷ്, വള്ളിയൂര്‍ക്കാവ് ക്ഷേത്ര ട്രസ്റ്റി ഏച്ചോം ഗോപി, രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply