May 4, 2026

ദ്വാരകയില്‍ മാനന്തവാടി രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചു

0
site-psd-176
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ദ്വാരക സീയോന്‍ ധ്യാനകേന്ദ്രത്തില്‍ തുടങ്ങി. ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു.സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി.
കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെ കൗണ്‍സലിംഗിനും വൈകുന്നേരം 4.30 മുതല്‍ രാത്രി എട്ട് വരെ കുമ്പസാരത്തിനും സൗകര്യം ഉണ്ടാകും.

ആഗോള കത്തോലിക്കാസഭ 2025 ജൂബിലി വര്‍ഷമായും മാനന്തവാടി രൂപത കുടുംബ നവീകരണ വര്‍ഷമായും ആചരിക്കുന്നതിന്റേ പശ്ചാത്തലത്തിലാണ് രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. വടുവന്‍ചാല്‍ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ ഫാ.മാത്യു വയലാമണ്ണിലാണ് തിങ്കളാഴ്ച വരെ നീളുന്ന കണ്‍വന്‍ഷന്‍ നയിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *