May 4, 2026

പരിശുദ്ധ പരുമല തിരുമേനിയുടെ 123 മത് ഓര്‍മ്മപ്പെരുന്നാള്‍ നാളെ മുതല്‍

0
site-psd-175
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 123 മത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 9,10,11 ഭക്തിയാദരപൂര്‍വ്വം നടത്തും. നാളെ മുതല്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാദര്‍ ടി എം കുര്യാക്കോസ് കൊടിയേറ്റുന്നത് കൂടി പെരുന്നാള്‍ ആരംഭിക്കും.പത്താം തീയ്യതി രാവിലെ 8. 30 വിശുദ്ധ കുര്‍ബാനയും വൈകുന്നേരം 6.30 സന്ധ്യനമസ്‌കാരം, പ്രസംഗം, വചന ശുശ്രൂഷ, പ്രദി ക്ഷണം, നേര്‍ച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.

പതിനൊന്നാം തീയതി രാവിലെ എട്ടരയ്ക്ക് നമസ്‌കാരം, തുടര്‍ന്ന് അഭിവന്യ: പി സി അലക്‌സാണ്ടര്‍ കോര്‍ അപ്പിസ്സ്‌കോപ്പയുടെ മുഖ്യധാര്‍മികത്വത്തില്‍ മൂന്നില്‍ മേല്‍ കുര്‍ബാനയും, വചന ശുശ്രൂഷ, പള്ളിയുടെ ചാരിറ്റി പ്രവര്‍ത്തനമായ കനീവ് ചാരിറ്റി ധനസഹായ വിതരണം, പരുമല തിരുമേനിയുട കുരിശിലേക്ക് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.കോടി ഇറക്കുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *