May 3, 2026

സഹകരണ പെന്‍ഷന്‍കാരെ സര്‍ക്കാര്‍ വഞ്ചിച്ചു

0
site-psd-181
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ഇടക്കാലാശ്വാസം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെന്‍ഷന്‍ പരിഷ്‌ക്കരിക്കാന്‍ സത്വര നടപടികള്‍ കൈ കൊള്ളണമെന്നും കേരള ബാങ്ക് പെന്‍ഷന്‍ കേരള ബാങ്കിനെ ഏല്‍പിക്കണമെന്നും ഏകപക്ഷീയമായി നിര്‍ത്തല്‍ ചെയ്ത ക്ഷാമബത്ത പുനസ്ഥാപിക്കണമെന്നും യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡന്റ് കെ. രാജീവന്‍ അധ്യക്ഷനായി.ഈ നാമമാത്ര വര്‍ദ്ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും പെന്‍ഷന്‍കാരെ അവഹേളിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.വര്‍ക്കിങ്ങ് പ്രസിഡന്റ് വി.കെ. ജോണ്‍സണ്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കേരള സര്‍ക്കാറില്‍ നിന്ന് ഒരു രൂപ പോലും സഹായധനം ലഭിക്കാത്ത കേരളത്തിലെ സഹകരണ പെന്‍ഷന്‍ കാരുടെ പെന്‍ഷന്‍ പരിഹരിക്കുന്നതിനായി നിയോഗിച്ച രാജേന്ദ്രന്‍ നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിപ്പറ്റി തീരുമാനമെടുക്കാന്‍ കൂടിയ യോഗത്തില്‍ സഹകരണ പെന്‍ഷന്‍കാര്‍ക്ക് 2% ഇടക്കാലാശ്വാസം പ്രഖ്യാപിച്ച സഹകരണ മന്ത്രിയുടെ തീരുമാനത്തില്‍ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. സഹകരണ പെന്‍ഷന്‍കാര്‍ക്ക് 5 % വര്‍ധനവ് ശുപാര്‍ശ ചെയ്ത സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ തീരുമാനമാണ് മന്ത്രി അട്ടിമറിച്ചത്. കേരള സര്‍ക്കാര്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചപ്പോഴാണ് സര്‍ക്കാറിന് ഒരു രൂപ പോലും ചെലവില്ലാതെ സഹകരണ പെന്‍ഷന്‍കാരെ മാന്ത്രി വഞ്ചിച്ചത്. പിജോണ്‍ ജോസഫ്, കെ മത്തായി, എസ് ഓമനക്കുട്ടന്‍,സി. ഹനീഫ , കെ. ശശീന്ദ്രന്‍, എ രാമചന്ദ്രന്‍, പി. മുസ്തഫ, ടി ബാലചന്ദ്രന്‍, എച്ച്. നബിദാസ്, കെ രാജീവന്‍, എസ്. ഹരിദാസ്, പി. മോഹനന്‍, കെ. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി. മൂസ പന്തീരങ്കാവ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *