May 2, 2026

പടിഞ്ഞാറത്തറയില്‍ ഗാല മഹോത്സവം ആരംഭിച്ചു

0
site-psd-191
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ, സംസ്‌കാര , ഗ്രന്ഥശാല ഗാല 2025 മഹോത്സവം ആരംഭിച്ചു.ഇന്നലെ മുതല്‍ 21 വരെയാണ് മഹോത്സവം. സ്റ്റാളുകള്‍, ഭക്ഷ്യ വില്‍പ്പനശാലകള്‍, കല-കായിക വിനോദങ്ങള്‍, എല്ലാ ദിവസവും കലപരിപാടികളൊക്കെ ചേര്‍ന്നതാണ് പടിഞ്ഞാറത്തറയുടെ മഹോത്സവം. ഗാല 2025ന്റെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗിരിജ കൃഷ്ണ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ എം മുഹമ്മദ് ബഷീര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

മഹോത്സവകമ്മിറ്റി ചെയര്‍മാന്‍. പി. അഷറഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജനൈദ് കൈപാണി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.എ. ജോസ് ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.അബ്ദുള്‍ റഹീമാന്‍ ,കെ.കെ അസ്മ. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. നൗഷാദ്. മെമ്പര്‍മാരായ ബിന്ദുബാബു റഷീദ് വാഴയില്‍. മുഹമ്മദ് ബഷീര്‍, അനീഷ് കെ.കെ.സജി. യു.എസ്. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാസ്‌കാരിക രംഗത്തെ പൗര പ്രമുഖരായ . കെ.ഹരീസ്. പി.കെ. വര്‍ഗ്ഗീസ്, സി.രാജിവന്‍. ഗാലയുടെ ഭാരവാഹികളായ അബ്ദുള്‍ റഹിമാന്‍ . അഷറഫ്. കണ്‍വീനര്‍ പി നാസര്‍, കെ.ടി.കുഞ്ഞബുള്ള . മനോജ് പി. റാഷീദ് ഗഫൂര്‍ പി.ജെ. മാത്യു, സി. ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *