വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം 2025 വേദികള്‍ക്ക് പേരിടാം
മാനന്തവാടി : 2025 നവംബര്‍ 19 മുതല്‍ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുഖ്യവേദിയായും പഴശ്ശി പാര്‍ക്ക്, സ്‌കൗട്ട് ഹാള്‍ എന്നിവ ഉപവേദികളായും നടക്കുന്നന്ന 44-ാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് പേരുകള്‍ ക്ഷണിക്കുന്നു. വയനാടിന്റെ ചരിത്രം, കല, സംസ്‌കാരം, പൈതൃകം എന്നിവയ്ക്കനുയോജ്യമായ പേരുകളായിരിക്കണം.വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. 9 വേദികള്‍ക്കാണ് പേരുകള്‍ നല്‍കേണ്ടത്.
എന്‍ട്രികള്‍ നവംബര്‍ 12 ബുധനാഴ്ച്ച വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ പ്രിന്‍സിപ്പല്‍, ഗവ. വി.എച്ച്.എസ്.എസ് മാനന്തവാടി എന്ന വിലാസത്തില്‍ സീല്‍ ചെയ്ത കവറില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. പേരുകള്‍ എഴുതിയ പേപ്പറിന് പുറ കില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം. കവറിനു പുറത്ത് പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവയുണ്ടാകണം.





Leave a Reply