ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ മെയിന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ മെയിന്‍ സെന്റര്‍ ടി.സിദ്ധിഖ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെല്‍ത്ത് ഗ്രാന്റില്‍ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അധ്യക്ഷനായി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ വസന്ത, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി ജോസ്, വാര്‍ഡ് അംഗം പുഷ്പ സുന്ദരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനന്ദ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്‍, എച്ച്. എം.സി അംഗങ്ങളായ വി. ആര്‍ ബാലന്‍, ഗഫൂര്‍ വെണ്ണിയോട്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.സി ദേവസ്യ, അസൂത്രണ സമിതി അംഗം സുരേഷ് ബാബു വാളാല്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply