May 3, 2026

യൂത്ത് ലീഗ് എസ് ഐ ആര്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

0
site-psd-201
By ന്യൂസ് വയനാട് ബ്യൂറോ

 

കമ്പളക്കാട് :കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി എസ് ഐ ആര്‍ ഹെല്പ്‌ഡെസ്‌ക് കമ്പളക്കാട് ടൗണില്‍ ആരംഭിച്ചു .പഞ്ചായത്ത് ഉടനീളം ബൂത്ത് തലത്തിലുള്ള ക്യാമ്പയിന്‍ ,കമ്പളക്കാട് ടൗണില്‍ ദിവസവും പ്രവര്‍ത്തിക്കുന്ന ഹെല്പ്‌ഡെസ്‌ക് ഓഫിസ് ഉള്‍പ്പെടെ സേവനങ്ങളാണ് യൂത്ത് ലീഗ് കമ്മിറ്റി ആവിഷ്‌കരിക്കുന്നത് .ഹെല്പ്‌ഡെസ്‌ക് ന്റെ ഉത്ഘാടനം സംസ്ഥാന മുസ്ലിംയൂത്ത് ലീഗ് ട്രഷറര്‍ പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ കെ ഷാജിത്ത് അദ്യക്ഷനായി.

ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വി പി ഷുക്കൂര്‍ ഹാജി ,സാഹിത്യകാരന്‍ എചോം ഗോപി ,മണ്ഡലം എം എസ് എഫ് ജനറല്‍ സെക്രട്ടറി അന്‍വര്‍ എ പി ,ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡന്റ് വി പി മുസ്തഫ ,കെ കെ മുത്തലിബ് ഹാജി ,യൂത്ത് ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗം ബഷീര്‍ പഞ്ചാര ,നിംഷാദ് പച്ചിലക്കാട് ,റഷീദ് ടി കെ ,അനീസ് വി പി ,ഉമ്മര്‍ പഞ്ചാര ,സിദീഖ് ടി ടി ,ഷമീര്‍ എന്നിവര്‍ സാന്നിദ്ധരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *