May 4, 2026

യൂത്ത് ലീഗ് എസ് ഐ ആർ ഹെല്പ്ഡെസ്ക് ആരംഭിച്ചു 

0
IMG_20251110_083138
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട് :കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി എസ് ഐ ആർ ഹെല്പ്ഡെസ്ക് കമ്പളക്കാട് ടൗണിൽ ആരംഭിച്ചു .പഞ്ചായത്ത് ഉടനീളം ബൂത്ത് തലത്തിലുള്ള ക്യാമ്പയിൻ ,കമ്പളക്കാട് ടൗണിൽ ദിവസവും പ്രവർത്തിക്കുന്ന ഹെല്പ്ഡെസ്ക് ഓഫിസ് ഉൾപ്പെടെ സേവനങ്ങളാണ് യൂത്ത് ലീഗ് കമ്മിറ്റി ആവിഷ്കരിക്കുന്നത് .ഹെല്പ്ഡെസ്ക് ന്റെ ഉദ്ഘാടനം സംസ്ഥാന മുസ്ലിംയൂത്ത് ലീഗ് ട്രഷറർ പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ കെ ഷാജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വി പി ഷുക്കൂർ ഹാജി ,സാഹിത്യകാരൻ എചോം ഗോപി ,മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി അൻവർ എ പി ,ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് വി പി മുസ്തഫ ,കെ കെ മുത്തലിബ് ഹാജി ,യൂത്ത് ലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം ബഷീർ പഞ്ചാര ,നിംഷാദ് പച്ചിലക്കാട് ,റഷീദ് ടി കെ ,അനീസ് വി പി ,ഉമ്മർ പഞ്ചാര ,സിദീഖ് ടി ടി ,ഷമീർ എന്നിവർ സാന്നിദ്ധരായി .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *