വൈ.എം.സി.എ പ്രാര്‍ഥനാ വാരത്തിനു തുടക്കം കുറിച്ചു
കല്‍പ്പറ്റ :അഖിലലോക വൈഎംസിഎ പ്രാര്‍ഥനാ വാരത്തിന്റെ വയനാട് സബ് റീജിയന്‍ ഉദ്ഘാടനം കല്‍പറ്റ വൈഎംസിയില്‍ നടന്നു. കല്‍പറ്റ വൈ .എം സി എ പ്രസിഡന്റ് പ്രൊഫസര്‍ സിബി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം വയനാട് സബ് റീജിയന്‍ ചെയര്‍മാന്‍ സി.ജെ ടോമി ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസത്തെ വചന സന്ദേശം ചേലോട് എസ്റ്റേറ്റ് മാനേജര്‍ ഫാദര്‍ ഫ്രാന്‍സണ്‍ ചെരുമാന്‍ തുരുത്തിയില്‍ നല്‍കി. സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ ഐ വര്‍ഗീസ് സ്വാഗതവും ഡോക്ടര്‍ ഫ്രണ്ട്‌സ് ജോസ് നന്ദിയും അറിയിച്ചു.പി ജെ തങ്കച്ചന്‍, ജോണി പാറ്റാനി, സി എച്ച് സ്റ്റാന്‍ലി, സബ് റീജിയന്‍ ജനറല്‍ കണ്‍വീനര്‍ ജയിംസ് ജോസഫ്, എം സി സെബാസ്റ്റ്യന്‍, ഡോ. വി ജെ ജോസ്, ബേബി പാറ്റാനി, വിമല സ്റ്റാന്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply