സാംസ്ക്കാരിക നായകന്മാരുടെ നിശ്ശബ്ദത അപകടകരം:എന്‍ വി പ്രദീപ് കുമാര്‍
കല്‍പ്പറ്റ: പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകന്മാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്മാന് എന്‍.വി പ്രദീപ് കുമാര്‍ പറഞ്ഞു. സാഹിതി ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സര്‍ഗ്ഗവിചാര സദസ്സ് കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി അദ്ദേഹം.സാംസ്ക്കാരികമേഖലയെ ഉപയോഗിച്ച് സിപിഎം നടത്തുന്ന മറപിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പൊതു ജനം തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളല്‍ അധ്യക്ഷനായി.ഡി സി സി പ്രസിഡന്റ് അഡ്വ ടി.ജെ ഐസക് മുഖ്യ പ്രഭാഷണം നടത്തി.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചരമേഷ് ബി, ഷാജി ടി.എം എന്നിവരെയും ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പ് ചേര്‍ത്തിയ മേപ്പാടി മണ്ഡലം കമ്മിറ്റിക്കും ഉപഹാരങ്ങള്‍ നല്കി.
സംസ്ഥാന സെക്രട്ടറി സുനില്‍ മടപ്പള്ളി ,പോള്‍സണ്‍ കൂവക്കല്‍, ഉണ്ണി തൈപ്പറമ്പത്ത്, പി വിനോദ് കുമാര്‍, ജില്ലാ കണ്‍വീനര്‍ സി കെ ജിതേഷ്, സുന്ദര്‍രാജ് എടപ്പെട്ടി,വന്ദന ഷാജു, വിനോദ് തോട്ടത്തില്‍, ബിനുമാങ്കൂട്ടത്തില്, സലീം താഴത്തൂര്‍, ഉമ്മര്‍പൂപ്പറ്റ, എബ്രഹാം കെ മാത്യു, ആയിഷ പള്ളിയാല്‍,ഗിരിജ സതീഷ്, എന്‍ അബ്ദുള്‍ മജീദ്, ഒ.ജെ മാത്യു, ജിന്‍സ് ഫാന്റസി ,കെ പത്മനാഭന്, ഉഷ വിജയന് ,നോറിസ് എം, രനീഷ് പി പി , വി കെ ഭാസ്ക്കരന്‍, എ.സി മാത്യൂസ്, പ്രഭാകരന് സി,എസ്,.എം ആര് ജോസ്, ആന്റോ പാറയില്‍,സുജാത മഹാദേവന് ,ടെസ്സി മാത്യു എന്നിവര്‍ സംസാരിച്ചു.





Leave a Reply