May 6, 2026

ദേശീയ സാഹസിക ക്ലബ് ചലഞ്ചില്‍ വയനാട് ജീപ്പേഴ്സിന് കിരീടം

0
site-psd-227
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗോവയില്‍ സംഘടിപ്പിച്ച ദേശീയസാഹസിക ക്ലബ് ചലഞ്ചില്‍ വയനാട് ജീപ്പേഴ്സിന് കിരീടം. 5 ലക്ഷം രൂപയാണു സമ്മാനം. രാജ്യത്തെ പ്രമുഖ ഓഫ് റോഡിങ് ക്ലബ്ബുകളെ പിന്തള്ളിയാണു വയനാട് ജീപ്പേഴ്സിന്റെ തുടര്‍ച്ചയായുള്ള രണ്ടാം കിരീടനേട്ടം. വയനാട് ജീപ്പേഴ്സിനായി വിപിന്‍ വര്‍ഗീസ്, പി.എ.സൈഫുദ്ദീന്‍, സിലന്‍ വര്‍ഗീസ്, രാജീവ് ലാല്‍ എന്നിവരാണ് മത്സരത്തിനിറങ്ങിയത്. കേരളത്തിനു പുറമേ ബെംഗളൂരു, ന്യൂഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ ക്ലബുകളാണു മത്സരത്തിനിറങ്ങിയത്.

ഇവരില്‍ ഭൂരിഭാഗം ടീമുകളും ദേശീയ ചാംപ്യന്‍ പട്ടം ഒട്ടേറെത്തവണ നേടിയവരാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ 7, 8 തീയതികളിലായി ഗോവയിലെ ഡോണാപ്പോളയിലെ രാജ്യാന്തര നിലവാരത്തിലുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍.

ഓഫ് റോഡ് മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ക്ലബ് ചാംപ്യന്‍ഷിപ്പുകളില്‍ ഒന്നാണിത്. വിജയികള്‍ക്ക് കല്‍പറ്റയില്‍ ഉജ്വല സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. കല്‍പറ്റ നഗരസഭാധ്യക്ഷന്‍ പി.വിനോദ്കുമാര്‍, സിപിഎം ഏരിയാ സെക്രട്ടറി വി.ഹാരിസ്, നഗരസഭാ കൗണ്‍സിലര്‍ കുഞ്ഞൂട്ടി, ഷൈജല്‍ കുന്നത്ത്, വയനാട് ജീപ്പേഴ്സ് ക്ലബ് സെക്രട്ടറി ഷിനോജ് ആയങ്കല്‍, ട്രഷറര്‍ അഫ്സല്‍ കളത്തിങ്കല്‍, അബിന്‍ ബാബ്സ് ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *