സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഓവറോള്‍ കിരീടം ചൂടി സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ് ദ്വാരക
പാലക്കാട്: പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ കിരീടം ചൂടി വയനാടിന് അഭിമാനമായി സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. ദ്വാരക. ശാസ്ത്രമേളയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 164 പോയിന്റുകള്‍ നേടി മറ്റു ജില്ലകളില്‍ നിന്നുള്ള സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കിയാണ് ദ്വാരക, സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്. എസ് ചുരമിറങ്ങി പാലക്കാടിന്റെ മണ്ണില്‍ നിന്നും ബെസ്റ്റ് സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് വയനാടിന് സമ്മാനിച്ചത്.
വയനാട് ജില്ലാ ശാസ്ത്രമേളയിലും ഓവറോള്‍ ചാമ്പ്യന്മാര്‍ ആയിരുന്ന സ്‌കൂള്‍ കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ റണ്ണര്‍ അപ്പ് ആയിരുന്നു. 38 കുട്ടികളാണ് സ്‌കൂളില്‍ നിന്നും സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുത്തത്. വര്‍ഷങ്ങളായി പാഠ്യ-പാഠ്യേതര മേഖലകളില്‍ മികച്ച പ്രകടനമാണ് സ്‌കൂള്‍ കാഴ്ചവയ്ക്കുന്നത്.





Leave a Reply