April 30, 2026

ജവഹർ ലാൽ നെഹ്രു നവഭാരത ശിൽപി-അഡ്വ. ടി.ജെ. ഐസക്ക്

0
IMG_20251114_171729
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വൈവിധ്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നടുവിൽ ശിഥിലമായ ഒരു രാജ്യത്തെ ദീർഘവീക്ഷണത്തോടെയും മാനവികതയിലൂന്നിയ സഹോദര്യത്തിലൂടെയും ജവഹർ ലാൽ നെഹ്രു സൃഷ്ടിച്ചെടുത്ത രാജ്യമാണ് ഇന്ത്യയെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക്ക്. ശിശുക്കളെ എന്നും നെഞ്ചോട് ചേർത്ത് നിർത്തി ഒരു തലമുറയെ തന്നെ പൂർണ്ണ രാജ്യസ്നേഹമുള്ളവരാക്കി വളർത്തിയെടുത്ത രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു ജവഹർ ലാൽ നെഹ്രു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ജവഹർ ലാൽ നെഹ്രു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എം. എ. ജോസഫ് ജി. വിജയമ്മ, ശോഭന കുമാരി, പോൾസൺ കൂവക്കല്, ഗിരീഷ് കല്പ്പറ്റ, ഗൗതം ഗോകുൽദാസ് , അബു ഏലിയാസ്, അരുണ് രവീന്ദ്രന്, അനഷാദ് എന്നിവര് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *