April 25, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

പി.എസ്‍.സി അഭിമുഖം

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ – അറബിക് (രണ്ടാം എൻ.സി.എ വിജ്ഞാപനം, കാറ്റഗറി നമ്പര്‍ 228/2024, 229/2024 ) തസ്തികയിലേക്കുള്ള അഭിമുഖം നവംബർ 20ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം (ബയോഡാറ്റ), യോഗ്യത സര്‍ട്ടിഫിക്കറ്റുകൾ, തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സല്‍ എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോൺ: 04936 202539

ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ന്യൂ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് നവംബർ 22 വരെ അപേക്ഷിക്കാം. വൈകിട്ട് ആറ് മുതൽ എട്ട് വരെയാണ് ക്ലാസ്. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. ജേര്‍ണലിസം, മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കണ്ടന്റ് റൈറ്റിംഗ് ടെക്‌നിക്സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ എഡിറ്റിങ് എന്നിവയില്‍ പ്രായോഗിക പരിശീലനം ലഭിക്കും. ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ ഫീസ് 35,000 രൂപയാണ്. ഡിഗ്രി യോഗ്യതയുള്ളവര്‍ https://forms.gle/Vxyk4Z4FrR8DwMUv9 മുഖേനെ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ www.kma.ac.in വെബ്‍സൈറ്റിൽ ലഭ്യമാണ്. ഫോണ്‍: 0484 2422275, 2422068, 9388959192, 0471 2726275

ഇ-ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില് നിന്നും വിവിധ വില്ലേജുകളിൽ നിന്ന് വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലെത്തിച്ച തേക്ക്, വീട്ടി തടികൾ, ബില്ലറ്റ്, വിറക് എന്നിവ നവംബർ 26ന് ഇ-ലേലം ചെയ്യുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ www.mstcecommerce.com എന്ന വെബ്‍സൈറ്റിൽ രജിസ്റ്റര്‍‌ ചെയ്യണം. ഫോൺ: 8547602856, 8547602858, 04936 221562.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *