May 2, 2026

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

0
site-psd-413
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള ഈ മാസത്തെ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വര്‍ധിപ്പിച്ച തുകയും ഒരു മാസത്തെ കുടിശ്ശികയും ഉള്‍പ്പെടെ 3600 രൂപയാണ് ഓരോരുത്തര്‍ക്കും ലഭിക്കുക.പ്രതിമാസ പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തിയ ശേഷമുള്ള ആദ്യ വിതരണമാണിത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെന്‍ഷന്‍ കൂടിയാണ് നല്‍കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ വഴിയും സഹകരണ സംഘം ജീവനക്കാര്‍ വീടുകളില്‍ നേരിട്ടെത്തിച്ചുമാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.

പെന്‍ഷന്‍ വര്‍ധിപ്പിച്ചതോടെ, ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി പ്രതിവര്‍ഷം 13,000 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനുപുറമെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നല്‍കാനുള്ള ഡിഎ കുടിശ്ശികയുടെ ഒരു ഗഡു കൂടി ഈ വര്‍ഷം അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *