കാലാവധി കഴിഞ്ഞ ഓര്‍ഗാനിക് ഉല്‍പ്പന്നം കര്‍ഷകന് വിറ്റതായി പരാതി
മാനന്തവാടി:കാലാവധി കഴിഞ്ഞ ബയോ ഓര്‍ഗാനിക് ഉല്‍പ്പന്നം കര്‍ഷകന് വില്‍പ്പന നടത്തിയതായി പരാതി. പടിഞ്ഞാറത്തറ പാണ്ടം ങ്കോട് സ്വദേശി കെ.സി അനീഷിനാണ് ഉല്‍പ്പന്നം വിറ്റത്.
ഫ്‌ലോറ ഫെര്‍ട്ടിക്കോം എന്ന കമ്പനിയുടെ ഉല്‍പന്നമാണ് മനന്തവാടിയിലെ ആല്‍വിന്‍ അഗ്രോ സര്‍വിസസ് എന്ന വിതരണ കാരാനാണ് തനിക്ക് നല്‍കിയതെന്ന് അനീഷ് കൃഷി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.തീയതി തിരുത്തിയും അല്ലാതെയും വില്പ്പന നടത്തിയിട്ടുണ്ടത്രെ.
കഴിഞ്ഞ ജൂലൈയിലാണ് കാലാവധി കഴിഞ്ഞത്. ജില്ലയിലെ വിവിധ ഫെര്‍ട്ടിലൈസര്‍ ഏജന്‍സിക്കും കാലാവധി കഴിഞ്ഞ ഉല്‍പ്പന്നം ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





Leave a Reply