കേരള ബാങ്ക് ഡയറക്ടറായി പി.ഗഗാറിന്
കല്‍പ്പറ്റ: കേരളബ ാങ്കിലേക്ക് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും പി ഗഗാറിന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ചൂരല്‍മലയിലെ ദുരിതബാധിതരുടെ വായ്കള് എഴുതി തളളുന്നതില്‍ കഴിഞ്ഞ ഭരണസമിതിയില്‍ നേതൃത്വപരമായ പങ്കു വഹിച്ചതായും, ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ അദ്ദേഹം നടത്തിയതായും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കേരള ബാങ്കില്‍ നിന്നും വായ്പ എടുത്തതിന് ശേഷം അസുഖബാധിതരായവര്‍ക്കും,നിരാലംബരായവര്‍ക്കും കൈതാങ്ങാവുന്ന നടപടികള്‍ സ്വീകരിച്ചു.
മേല്‍ വസ്തുതകള്‍ക്ക് പുറമെ കേരള ബാങ്കിന്റെ വയനാട് ജില്ലയിലെ ശാഖകളിലെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രമിച്ചതിന്റെ ഫലം കൂടിയാണ് പുതിയ അംഗീകാരമെന്നും ബാങ്ക് പ്രസ്താവിച്ചു





Leave a Reply