April 30, 2026

പറമ്പില്‍ കോഴി കയറിയെന്നാരോപിച്ച് വയോധിക ദമ്പതികള്‍ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം

0
site-psd-504
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട് : പറമ്പില്‍ കോഴി കയറിയെന്നാരോപിച്ച് വയോധിക ദമ്പതികള്‍ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം.കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കല്‍ ലാന്‍സി തോമസ് (63), ഭാര്യ അമ്മിണി (60) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.അയല്‍വാസിയായ തോമസ് വൈദ്യരാണ് ഇവരെ മര്‍ദ്ദിച്ചത്. ഇയ്യാള്‍ക്കെതിരെ കമ്പളക്കാട് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മര്‍ദനത്തില്‍ ലാന്‍സിന്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. കൂടാതെ അമ്മിണിയുടെ തലയ്ക്ക് മുറിവേല്‍ക്കുകയും, കാലിന് ചതവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അമ്മിണി നിലവില്‍ ന്യൂറോ സര്‍ജന്റെ നിര്‍ദേശപ്രകാരം മരുന്നു കഴിച്ച് വന്നിരുന്ന വ്യക്തിയുമായിരുന്നു. അതിനിടയിലാണ് ഈ സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇരു കുടുംബങ്ങള്‍ക്കും ഇടയില്‍ വഴി തര്‍ക്കവും മറ്റും നില നിന്നിരുന്നു. മുന്‍പ് ഒരു തവണ തോമസ് ലാന്‍സിനെ ആക്രമിച്ചതായി പറയുന്നുണ്ട്. അന്ന് ലാന്‍സറിയാതെ പോലീസ് പരാതി ഒതുക്കിയതായി ലാന്‍സ് ആരോപിക്കുന്നുണ്ട്. സംഭവ ശേഷം തോമസും ഏതോ ആശുപത്രിയില്‍ ചികിത്സ തേടിയതായി പറയുന്നുണ്ട്. പ്രസ്തുത വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *