May 3, 2026

പോസ്റ്റല്‍ ബാലറ്റ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മാത്രം

0
site-psd-517
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് സമ്മതിദായകരായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമെ ഉള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പ്ഡ്യൂട്ടിയില്‍ അല്ലാത്ത ഒരു വിഭാഗത്തിനും പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. കോവിഡ് സമയത്ത് നടന്ന 2020 ലെ പൊതു തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മാത്രമെ പോസ്റ്റല്‍ വോട്ട്‌സൗകര്യം ലഭ്യമായിരുന്നുള്ളൂ. കോവിഡ് രോഗികള്‍ക്കും ക്വാറന്റയിനിലുള്ളവര്‍ക്കും മാത്രംഅന്ന് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിരുന്നു.

എപിഡമിക് ഡിസീസ് ആക്ടിന്റെ പരിധിയിലുള്ളവര്‍ക്കായാണ് പോസ്റ്റല്‍ ബാലറ്റ് പരിമിതപ്പെടുത്തിയിരുന്നത്.അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ അവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചു പുറപ്പെടുവിച്ച ഉത്തരവിന്റെ ശരി പകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലും, സമയത്തിലും ആവശ്യപ്പെടുന്ന ക്ഷം പോസ്റ്റല്‍ ബാലറ്റ് പേ പ്പറുകള്‍ നല്‍കാന്‍ എല്ലാ വരണാധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സമ്മതിദായകനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാര്‍ഡിലെ വരണാധികാരികള്‍ക്ക് വേണം അപേക്ഷ നല്‍കേണ്ടത്. പോസ്റ്റല്‍ ബാലറ്റ് അപേക്ഷകര്‍ക്ക് അയച്ചു കൊടുക്കാനും, വോട്ട് രേഖപ്പെടുത്തി ബന്ധപ്പെട്ട വരണാധികാരിക്ക് തിരിച്ച് അയയ്ക്കുന്നതിന്നും തപാല്‍ സ്റ്റാമ്പ് ആവശ്യമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യ പ്രകാരം തപാല്‍ വകുപ്പ് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *