April 25, 2026

കണ്ണൂർ സെൻട്രൽ ജയിലിൽ ആത്മഹത്യ ചെയ്തത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി

0
IMG-20251202-WA0043
By ന്യൂസ് വയനാട് ബ്യൂറോ

 

 

കണ്ണൂർ :കണ്ണൂർ സെൻട്രൽ ജയിലിൽ ആത്മഹത്യ ചെയ്തത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേണിച്ചിറ മാഞ്ചിറയിൽ ജിൽസൺ (43). കത്തി ഉപയോഗിച്ച് കഴുത്തറുത്ത നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഈ വർഷം ഏപ്രിൽ 14 ന് കടബാധ്യതയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്ന ജിൽസൺ, ഭാര്യ ലിഷയെ (39) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷവും അറസ്റ്റിന് ശേഷവും ഇദ്ദേഹം മുൻപ് ആത്മഹത്യാശ്രമം നടത്തിയിരുന്നതിനെ തുടർന്ന് ജയിൽ അധികൃതർ കൗൺസിലിംഗ് ഉൾപ്പെടെ നൽകിയിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന ജിൽസണെ പുലർച്ചെ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തുകയും, ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സഹായത്തിനായി ദിശ ഹെൽപ് ലൈനിൽ 1056 എന്ന നമ്പറിൽ ബന്ധപ്പെടുക.)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *