ബർമാ ബ്രിഡ്ജ് നിർമ്മിച്ച് സിവിൽ ഡിഫൻസ്
Oplus_131072
കൽപറ്റ: ദുരന്തനിവാരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ അഗ്നിരക്ഷാനിലയങ്ങളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് ബർമ്മാ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് പരിശീലനം നൽകി. ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മറുകരയിൽ പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിന് ഉറപ്പുള്ള കയറുകളും മറ്റുംഉപയോഗിച്ച് വേഗത്തിൽ നിർമ്മിക്കാൻ കഴിയുന്ന പാലമാണ് ബർമ്മ ബ്രിഡ്ജ്. ഒരേ സമയം 2400 കിലോ ഭാരം വരെ താങ്ങാൻ കഴിയുന്ന പാലമാണ് നിർമ്മിച്ചത്. ഇത് നിർമ്മിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ കൽപറ്റ നിലയത്തിൽ എത്തിയിട്ടുണ്ട്. പരിശീലപരിപാടി കൽപറ്റ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ അർജുൻ. കെ. കൃഷ്ണൻ ഉത്ഘാടനം ചെയ്തു. സീനിയർ ഫയർ ഓഫീസർ മുഹമ്മദ് ഹബീബ് റഹ്മാൻ, ഫയർ & റെസ്ക്യൂ ഓഫീസർ ലിജാം പി., ഫയർ ഓഫീസർ പി. സജിത്, സിവിൽ ഡിഫൻസ് കോഡിനേറ്റർ ഷറഫുദീൻ എന്നിവർ ക്ലാസുകൾ നയിച്ചു. ദുരന്ത പ്രതികരണത്തിനാവശ്യമായ മുഴുവൻ സംവിധാനങ്ങളോടെ സജ്ജരാവുകയാണ് ഫയർ ഫോഴ്സ്.





Leave a Reply