May 16, 2026

ജില്ലാ പഞ്ചായത്ത്‌; തിരുനെല്ലി ചെങ്കോട്ടയിൽ യു ഡി എഫ് അട്ടിമറി???

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി.: യുഡിഎഫിന് ബാലികേറാമല യാ യ തിരുനെല്ലിയിൽ ഇത്തവണ അട്ടിമറി വിജയം നേടുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ എതിരാളികളെ ഒട്ടും ഭയക്കാതെയാണ് എൽ.ഡി.എഫ് നീക്കം

ജില്ല പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ എക്കാലത്തും യു.ഡി.എഫിനെ സംബന്ധിച്ച് ബാലികേറാമലയാണ്. 2015ൽ പുൽപള്ളിയുടെ ചില ഭാഗങ്ങൾ കൂട്ടി ഡിവിഷൻ രൂപീകരിച്ചിട്ടും എൽ.ഡി.എഫിനെ കൈവിടാൻ വോട്ടർമാർ തയ്യാറായില്ല. നിലവിൽ സി.പി.എമ്മിലെ എ.എൻ.സുശീലയാണ് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്. കെ.ആർ ജിതിൻ (എൽ.ഡി.എഫ്.), ഫിലിപ്പ് ജോർജ് (യു.ഡി.എഫ്), കെ.മോഹൻദാസ് (ബി.ജെ.പി.), ഗോപകുമാർ ( ബി.എസ്.പി.) എന്നിവരാണ് ഇത്തവണ മത്സര രംഗത്തുള്ളത്. വന്യമൃഗശല്യത്തിന് പരിഹാരം കാണാനാകാത്തതാണ് ഡിവിഷന്റെ കീഴിലുള്ള പ്രദേശങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. തിരുനെല്ലിയിൽ എതിരാളികളെ ഒട്ടും ഭയക്കാതെയാണ് എൽ.ഡി.എഫ് മുന്നോട്ട് പോവുന്നത്. എന്നാൽ അട്ടിമറി വിജയം ലക്ഷ്യം വെച്ചാണ് യു. ഡി.എഫിന്റെ പോരാട്ടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *