വയനാട്ടില്‍ ഇടതുമുന്നണി ഉജ്വല വിജയം നേടും: കെ.ജെ. ദേവസ്യ
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഇടതുമുന്നണി ഉജ്വല വിജയം നേടുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി തെരഞ്ഞെടുപ്പുഫലം മാറും. വികസിത രാജ്യങ്ങളെ വെല്ലുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി-വര്‍ഗ ക്ഷേമം തുടങ്ങിയ മേഖലകളില്‍ വലിയ കുതിപ്പുണ്ടായി. സാമൂഹിക സുരക്ഷാപദ്ധതികള്‍ രാജ്യത്തിനുതന്നെ മാതൃകയായി.
വയനാട് ജില്ല നിലവില്‍ വന്നത് 1980ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പിന്നീടുവന്ന ഇടതു സര്‍ക്കാരുകള്‍ നിരവധി സ്ഥാപനങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചത്. എന്‍ജിനിയറിംഗ് കോളജ്, മെഡിക്കല്‍ കോളജ്, കാര്‍ഷിക കോളജ് എന്നിവ ജില്ലയിലുണ്ട്. ഏറ്റവും ഒടുവില്‍ ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി സര്‍ക്കാരിന്റെ തൊപ്പിയിലെ മറ്റൊരു തൂവലായി. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കുന്നതിനും സര്‍ക്കാര്‍ ആത്മാര്‍ഥശ്രമം നടത്തിവരികയാണ്. പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചു. സ്ഥിരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടന്നുവരികാണ്. ഇതെല്ലാം ജനമനസില്‍ ഇടതുസര്‍ക്കാരിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തതായും ദേവസ്യ പറഞ്ഞു.





Leave a Reply