July 23, 2026

കൊളവയൽ സെന്റ് ജോർജ് എ എൽ പി സ്കൂളിൽ പൂർവാധ്യാപക സംഗമം ‘ബാക്ക് ടു ലിറ്റിൽ സ്കൂൾ’ നടത്തി

0
IMG_20251224_080908
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൊളവയൽ: കൊളവയൽ സെന്റ് ജോർജ് എ എൽ പി സ്കൂളിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം ‘ബാക്ക് ടു ലിറ്റിൽ സ്കൂൾ’ എന്ന പേരിൽ നടത്തി. 1976 മുതലുള്ള അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്ത സംഗമം സ്കൂൾ മാനേജർ ഫാദർ സുനിൽ തെക്കേപേര ഉദ്ഘാടനം ചെയ്തു. പൂർവ്വിദ്യാർഥി സംഘടന പ്രസിഡണ്ട് ബിജു കൂർക്ക കാലായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരെ ആദരിക്കുകയും മുൻ പ്രധാന അധ്യാപകരായ എം സി സ്കറിയ, ജോസ് ജോർജ്, ചെറിയാൻ എ ജെ, കുര്യൻ കെ യു, മേരി ജോർജ് എന്നിവർ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കിട്ടു. വിദ്യാർത്ഥികളും തങ്ങളുടെ സ്കൂൾ അനുഭവങ്ങൾ പങ്കു വെച്ചു. .മുട്ടിൽ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് പ്രസിഡണ്ടും പൂർവ്വ വിദ്യാർത്ഥിയുമായ രഞ്ജിത്ത് അടുവാടി, അഞ്ചാം വാർഡ് മെമ്പർ സാജിത പി, കമ്മറ്റി ചെയർമാൻ മനോജ് കൊളവയൽ, ഹെഡ്മിസ്ട്രസ് കെ ജെ മിൻസിമോൾ, ട്രഷറർ ജോൺസൺ ടി ജെ,പി റ്റി എ പ്രസിഡണ്ട് പീറ്റർ കെ ആർ, സുനിൽ ബാബു, കുഞ്ഞമ്മദ് കുട്ടി, ന്യൂട്ടൻപി വി, കോമളവല്ലി, ഗിരീഷ്,എം കെ ജെയിംസ്,എം ഡി സെബാസ്റ്റ്യൻ,ജോസ് പ്രകാശ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *