പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും എം.കോം ഒന്നാം റാങ്ക്; ജിറ്റോ റെജിക്ക് ഗോൾഡ് മെഡൽ
മീനങ്ങാടി: പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും എം.കോം (ബിസിനസ് ഫിനാൻസ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ജിറ്റോ റെജി അഭിമാനകരമായ നേട്ടം കൈവരിച്ചു. 2023 ബാച്ച് വിദ്യാർത്ഥിയായ ജിറ്റോ റെജി, എം.കോം പരീക്ഷയിൽ ഉന്നത വിജയം നേടിയതോടെയാണ് സർവകലാശാല ഗോൾഡ് മെഡലിന് അർഹനായത്.
ഡിസംബർ 29, 2025-ന് നടന്ന പോണ്ടിച്ചേരി സർവകലാശാലയുടെ ഔദ്യോഗിക കോൺവൊക്കേഷൻ ചടങ്ങിലാണ് ഗോൾഡ് മെഡൽ വിതരണം ചെയ്തത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ചടങ്ങിന്റെ മുഖ്യാതിഥിയായി പങ്കെടുത്തു.വയനാട് ജില്ലയിലെ മീനങ്ങാടി സ്വദേശിയായ ജിറ്റോ റെജി, ചൊല്ലാട്ടെ വീട്ടിൽ റെജിയുടെ മകനാണ്.





Leave a Reply