April 30, 2026

പൂപ്പൊലി 2026: എക്‌സിബിഷനുമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ്

0
IMG_20260103_151624
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്‌പോത്സവത്തില്‍(പൂപ്പൊലി-2026)മെഡിക്കല്‍ എക്‌സിബിഷനുമായി മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ്. അനാട്ടമി, പത്തോളജി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയത്. മനുഷ്യശരീരത്തിലെ കരള്‍, ഹൃദയം, വൃക്കകള്‍, ശ്വാസകോശം, പ്ലീഹ, പിത്തസഞ്ചി, മസ്തിഷ്‌കം, ആമാശയം, വന്‍കുടല്‍, ചെറുകുടല്‍, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങള്‍ നേരിട്ടു കാണാന്‍ സാധിക്കുന്ന തരത്തില്‍ തുറന്നുവച്ച യഥാര്‍ഥ മനുഷ്യശരീരമാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. കാന്‍സര്‍ ബാധിച്ച കരള്‍, അണ്ഡാശയം, ഗര്‍ഭാശയ മുഴകള്‍, പിത്തസഞ്ചിയിലെയും കിഡ്‌നിയിലെയും കല്ലുകള്‍, രക്തയോട്ടം നിലച്ച കുടല്‍, ആഴ്ചകളും മാസങ്ങളും പ്രായമായ ശിശുക്കള്‍, മനുഷ്യശരീരത്തിലെ ഏറ്റവും ചെറുതും വലുതുമായ അസ്ഥികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്.

കോളജ് എക്‌സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡീന്‍ ഡോ.എ.പി. കാമത്ത്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഇ. പ്രഭു, അനാട്ടമി വിഭാഗം മേധാവി പ്രഫ.ഡോ. ശിവശ്രീരംഗ, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ചീഫ് സൂപ്പി കല്ലങ്കോടന്‍, ഓപ്പറേഷന്‍സ് വിഭാഗം ഡിജിഎം ഡോ.ഷാനവാസ് പള്ളിയാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുഷ്‌പോത്സവം സമാപിക്കുന്ന 15 വരെ പ്രദര്‍ശനം തുടരും. ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെ സന്ദര്‍ശകരെ അനുവദിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *