പൂക്കോട് വെറ്ററിനറി കോളേജിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; കോളേജ് 18 വരെ അടച്ചു
പൂക്കോട്: പൂക്കോട് വെറ്ററിനറി കോളേജിലെ മുപ്പതോളം വിദ്യാർഥികൾക്ക് പനിയും വയറിളക്കവും ഛർദിയും ബാധിച്ചതിനെത്തുടർന്ന് കോളേജ് ഈ മാസം 18-ാം തീയതി വരെ താൽക്കാലികമായി അടച്ചുപൂട്ടി. ആരോഗ്യവകുപ്പിന്റെ കർശന നിർദേശത്തെത്തുടർന്നാണ് നടപടി. കോളേജിലെ കുടിവെള്ളത്തിൽ നിന്നാണോ രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നതിനാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോളേജ് അടച്ചതോടെ അനുബന്ധ മൃഗാശുപത്രിയുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ക്രമീകരണമനുസരിച്ച് ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും, പൊതു അവധി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും ഒപി പ്രവർത്തിക്കുക.





Leave a Reply