April 30, 2026

മാതൃക ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു 283 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

0
IMG_20260114_160610
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ മാതൃക ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പില്‍ 283 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 1500 ലധികം തൊഴിലാളികളാണ് ദിവസേന ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ ഭാഗമാവുന്നത്. ദിവസവും അഞ്ച് മുതല്‍ പത്തു വരെ വീടുകളുടെ വാര്‍പ്പ് പൂര്‍ത്തീകരിക്കുന്നുണ്ട്. വാര്‍പ്പ് കഴിഞ്ഞ വീടുകളില്‍ പ്ലംബിങ്, തേപ്പ്, ഫ്‌ലോറിങ് എന്നിവ അതിവേഗം പൂര്‍ത്തിയാകുന്നു.

വീടുകളുടെ എര്‍ത്ത് വര്‍ക്ക്, പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, ഷിയര്‍ വാള്‍ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.

ടൗണ്‍ഷിപ്പിലെ പ്രാധാന റോഡില്‍ ഇലക്ട്രിക്കല്‍ ഡക്ട് നിര്‍മ്മാണവും സൈഡ് ഡ്രെയിന്‍ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റര്‍ റോഡുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുക. ഒന്‍പത് ലക്ഷം ലിറ്റര്‍ ശേഷിയില്‍ നിര്‍മ്മിക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഓവുച്ചാല്‍ എന്നിവയുടെ നിര്‍മാണവും ഏല്‍സ്റ്റണില്‍ പുരോഗമിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *