വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയിൽ ബത്തേരിയിൽ 10,000 പേരെ അണിനിരത്തും
ബത്തേരി – ശബരിമലയിലെ സ്വർണ്ണ കൊള്ളയ്ക്കും വികസന മുരടിപ്പിനും പിണറായി സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് നേതാക്കളും നടത്തുന്ന പുതുയുഗ യാത്ര വിജയിപ്പിക്കുന്നതിനും സുൽത്താൻ ബത്തേരിയിൽ പതിനായിരം പ്രവർത്തകരെ അണിനിരത്തുന്നതിനും യുഡിഎഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. സിപിഎം ന് കള്ളപ്പണം വെളുപ്പിക്കുന്നതിനുളള താവളമായി ബ്രഹ്മഗിരി മാറ്റിയിരിക്കുകയാണെന്നും യോഗം ആരോപിച്ചു.
ബ്രഹ്മഗിരിയിൽ പണം നിക്ഷേപിച്ചവർക്ക് പണം തിരികെ നൽകാനുളള നടപടി സ്വീകരിക്കണമെന്നും രാജ്യദ്രോഹ കുറ്റത്തിന് ബ്രഹ്മഗിരിയിലെ ഡറക്ടർമാരെ പ്രതികളാക്കി കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു .
നിയോജക മണ്ഡലം ചെയർമാൻ ഡിപി രാജശേഖരൻ അധ്യക്ഷത വഹിച്ച യോഗo ഡിസിസി പ്രസിഡൻ്റ് അഡ്വ.ടിജെ ഐസക് ഉത്ഘാടനം ചെയ്തു.
കെപിസിസി ജനറൽ സിക്രട്ടറി കെ എൽ പൗലോസ്, ഐ സി ബാലകൃഷ്ണൻ എം എൽ എ , ടി മുഹമ്മദ്, മാടക്കര അബ്ദുള്ള, പി പി അയൂബ് , പി ഡി സജി,എൻ സി കൃഷ്ണകുമാർ, എടക്കൽ മോഹനൻ,എൻ യു ഉലഹന്നാൻ, ബീന തോമസ്, നിസ്സി അഹമദ്, എം എ അസൈനാർ, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മുരിയൻകാവ്,, സി കെ ഹാരിഫ്,കെ ടി ജോർജ് എന്നിവർ സംസാരിച്ചു.





Leave a Reply