മേരി മാതാ കോളേജിൽ ദേശീയ സെമിനാർ
മാനന്തവാടി: മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, മാനന്തവാടി, കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്സിന്റെ സഹകരണത്തോടെ ജനുവരി 29, 30 തീയതികളിൽ കോളേജിൽ വച്ച് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. വോയിസസ് ഓഫ് ദ റിപ്പബ്ലിക്: ഡെമോക്രസി ആൻഡ് സെക്കുലറിസം ഇൻ ഇന്ത്യൻ ലിറ്റററി ആൻഡ് മീഡിയ കൾച്ചേഴ്സ് എന്ന വിഷയത്തിലാണ് ദേശീയ സെമിനാർ സംഘടിപ്പിക്കപ്പെടുന്നത്. കോളേജ് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ്കോർപ്പറേഷൻ ചെയർപേഴ്സൺ കെ സി റോസക്കുട്ടി സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രഗൽഭ ഗവേഷകരായ ഡോ. കെ എം ഷെരീഫ് (റിട്ടയേർഡ് പ്രൊഫസർ, ഡിപ്പാർട്ട്മെന്റ്ഓ ഫ് ഇംഗ്ലീഷ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്), ഡോ. എം റഫ്സീന (അസിസ്റ്റന്റ്പ്രൊ ഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റഡീസ് ഇൻ ഇംഗ്ലീഷ്, കണ്ണൂർ യൂണിവേഴ്സിറ്റി), ഡോ. പി ജെ മാത്യു മാർട്ടിൻ (എഴുത്തുകാരൻ, റിസർച്ച് ഗൈഡ്, യൂണിവേഴ്സിറ്റി ഓഫ് മുംബൈ, പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോ, ഓറെബ്രോ യൂണിവേഴ്സിറ്റി, സ്വീഡൻ), ജെറി ജോസഫ് ഓണംപള്ളി (പി എച്ച് ഡി റിസർച്ച് സ്കോളർ, ഡിപ്പാർട്ട്മെന്റ്ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം, യൂണിവേഴ്സിറ്റി ഓഫ് മുംബൈ), അലംകൃത ഭട്ടാചാര്യ (പി എച്ച് ഡി റിസർച്ച് സ്കോളർ, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ആൻഡ് ലാംഗ്വേജസ്, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെല്ലൂർ), ഡോ. ജോസ് ജോർജ് (റിട്ടയേർഡ് പ്രൊഫസർ ആൻഡ് ഹെഡ്, ഡിപ്പാർട്ട്മെന്റ്ഓഫ് സിവിക്സ് ആൻഡ് പൊളിറ്റിക്സ്, യൂണിവേഴ്സിറ്റി ഓഫ് മുംബൈ) എന്നിവർ സെമിനാർ നയിക്കും. പത്രസമ്മേളനത്തിൽ കോളേജ് അസോ. മാനേജർ റവ. ഫാ. സിബിച്ചൻ ചേലക്കപ്പള്ളിൽ, പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. തോമസ് മോണോത്ത്, പി ആർ ഒ റെജി ഫ്രാൻസീസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഷാരോൺ റോസ്, സെമിനാർ കോഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.





Leave a Reply