ചീഫ് മിനിസ്ട്രേഴ്സ് ക്വിസ്: ജില്ലാതല മത്സരം നാളെ
കൽപ്പറ്റ: ചീഫ് മിനിസ്ട്രേഴ്സ് ക്വിസിൻ്റെ ജില്ലാതല മത്സരം നാളെ രാവിലെ 10 മുതൽ മുട്ടിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാതല മത്സരത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും 208 ടീമുകളും കോളേജ്തല മത്സരത്തിൽ 40 ടീമുകളും പങ്കെടുക്കും. ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ രാവിലെ ഒൻപതിനും കോളെജ് വിദ്യാർത്ഥികൾ ഉച്ചയ്ക്ക് ഒന്നിനും കോളേജ് ഓഡിറ്റോറിയത്തിൽ എത്തണം. ജില്ലാതല മത്സര വിജയികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.
സംസഥാനതല മത്സരത്തില്‍ സ്കൂള്‍തല വിജയികള്‍ക്ക് ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനം മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ്തല വിജയികള്‍ക്ക് ഒന്നാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് രണ്ട് ലക്ഷവും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോ, പ്രശസ്തി പത്രം എന്നിവ നൽകും. സംസ്ഥാന തലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിൽ അന്തിമ വിജയികളെ കണ്ടെത്തും.





Leave a Reply