അപൂർവ കാഴ്ചയായി അമ്മ പോലീസും കുട്ടി പോലീസും
കൽപ്പറ്റ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന പരേഡിൽ അമ്മ പോലീസും കുട്ടി പോലീസും അണിനിരന്നത് അപൂർവ കാഴ്ചയായി. സോഷ്യൽ പോലീസിംഗ് ജില്ലാ പ്രോജക്ട് അസിസ്റ്റന്റും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ ടി.കെ. ദീപ വനിതാ പൊലീസ് പ്ലട്ടൂണിന്റെ ഭാഗമായും മകൾ ശ്രേയ സാബു ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ സ്കൂളിലെ എസ്.പി.സി പ്ലട്ടൂണിന്റെ ഭാഗവുമായാണ് യൂണിഫോമണിഞ്ഞ് ഒരേ ഗ്രൗണ്ടിൽ ഒരേ ചുവടുകളോടെ മാർച്ച് ചെയ്തത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ ശ്രേയക്കിത് ആദ്യ പരേഡ് അനുഭവമാണ്. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ചുമതലയും വഹിക്കുന്ന ദീപയ്ക്ക്, മകളും എസ്.പി.സി യുടെ ഭാഗമായത് പ്രത്യേക അഭിമാന നിമിഷമായി.





Leave a Reply