August 13, 2026

ഒന്നാംവർഷ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു; ഏഴ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

0
WhatsApp Image 2026-08-13 at 10.08.07 AM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ദ്വാരക പോളിടെക്നിക്ക് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ഏഴ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. പേരാമ്പ്ര ചങ്ങരോത്ത് എടക്കടികണ്ടി റഫാസ് ഇ.കെ (22), വടകര കൂറ്റമ്പൽ വെള്ളാറൊള്ളി അമൽ പ്രഭാകരൻ (22), കണിയാമ്പറ്റ ചുണ്ടക്കര മാവുങ്കൽ അരുൺ എം എസ് (20), ബാലുശേരി കരുമല കരുമലക്കുന്നുമ്മേൽ സൂര്യദേവ് കെ.കെ (21), കൊയിലേരി വിളക്കത്തല വിനയ് ഗോപാൽ വി.വി (19), ഓർക്കാട്ടേരി വെള്ളിക്കുളങ്ങര മടപ്പറമ്പത്ത് ശിവ് ഖേര എസ് (23), ആലുവ കീഴ്‌മാട് പുല്ലാട്ട് ഞാലിൽ ആസിഫ് പി ഹസ്സൻ (20) എന്നിവരായാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. ഒന്നാം വർഷ വിദ്യാർത്ഥിയായ ഷെഫിനാണ് മർദ്ദനമേറ്റത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. ഷെഫിനെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പത്തോളം സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *