മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി
കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാദിനാചരണം സംഘടിപ്പിച്ചു. ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് ഛായാചിത്രത്തിന് മുമ്പിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. വർഷങ്ങൾ പിന്നിടും തോറും ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തി ഏറുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി മെമ്പർ പി പി ആലി, കെ.വി.പോക്കർഹാജി,വി.എ.മജീദ്,ഒ.വി.അപ്പച്ചൻ,എം.എ.ജോസഫ്,വിജയമ്മടീച്ചർ,പി.ശോഭനകുമാരി,പി.കെ.അബ്ദുറഹിമാൻ,ഗിരീഷ്കല്പറ്റ,ഇ.എ.ശങ്കരൻ,ഇ.വി.അബ്രാഹാം,താരിഖ് കടവൻ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply