June 25, 2026

വാർഷികാഘോഷവും യാത്രയയപ്പും നടത്തി

0
IMG_20260205_185537
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ 97-ാം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് ചടങ്ങും നടത്തി. നഗരസഭ വൈസ് ചെയർ പേഴ്സൻ അഡ്വ: സിന്തു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസി: അജി കൊളോണിയ അധ്യക്ഷത വഹിച്ചു.

സിനിമാ- സീരിയൽ ആർട്ടിസ്റ്റ് നിഷാ സാരംഗ് മുഖ്യാതിഥിയായിരുന്നു.   തുമ്പൂർമുഴി മോഡൽ ബയോ കംപോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ പി കെ ഹംസ, എ ഇ ഒ എം സുനിൽകുമാർ, ദീപ ലോറൻസ്, സിനി മാമച്ചൻ എന്നിവർ സംസാരിച്ചു.    വിദ്യാർഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *