June 11, 2026

ന്യൂനപക്ഷ മോർച്ച സംഘടനാ യാത്രയ്ക്ക് വയനാട്ടിൽ ആവേശകരമായ സ്വീകരണം

0
IMG_20260206_090303
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ  സുമിത് ജോർജ് നയിക്കുന്ന സംഘടനാ യാത്രയ്ക്ക് വയനാട് ജില്ലയിൽ ബിജെപി ജില്ലാ അധ്യക്ഷൻ  പ്രശാന്ത് മലവയൽന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ന്യൂനപക്ഷ മോർച്ച വയനാട് ജില്ലാ അധ്യക്ഷൻ അഡ്വ. അമൃത് രാജ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ഷൈൻ ലാൽ എം.പി, സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ ഡോ. അനൂപ് സ്കറിയ, ജില്ലാ ജനറൽ സെക്രട്ടറി ബെന്നി തുണ്ടത്തിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജോർജ് മാസ്റ്റർ, ജോസഫ് വളവനാൽ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി  വിൽഫ്രഡ് മാസ്റ്റർ, ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗമായ അഡ്വ. മാത്യു കെ. ജോർജ്, ബിജെപി മണ്ഡലം പ്രസിഡന്റ് സുമ രാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുള്ളംകൊല്ലിയിൽ നിന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രിൻസി വർഗീസിനെ ചടങ്ങിൽ ആദരിച്ചു. പുതുതായി ന്യൂനപക്ഷ മോർച്ചയിലേക്ക് കടന്നുവന്നവർക്ക് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. വയനാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ മോർച്ചയുടെയും ബിജെപിയുടെയും ഭാരവാഹികളും പ്രവർത്തകരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *