പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ പ്രഥമ ശുശ്രൂഷാ ട്രെയിനിങ് പ്രോഗ്രാം നടത്തി
പുൽപ്പള്ളി: പഴശ്ശിരാജ കോളേജിലെ എൻ എസ് എസ് യൂണിറ്റ് നമ്പർ 153-ന്റെ ആഭിമുഖ്യത്തിൽ “വൈബ് ഫോർ വെൽനെസ്സ്” എന്ന പേരിൽ സി.പി.ആർ. ട്രെയിനിംഗ് പ്രോഗ്രാം ചിതൃശാലയിൽ സംഘടിപ്പിച്ചു. “ജീവൻ രക്ഷിക്കുന്ന കഴിവുകൾ അഭ്യസിക്കൂ – ബി സി പി ആർ, ബി കോൺഫിഡന്റ്, ബി എ ഹീറോ” എന്ന മുദ്രാവാക്യത്തോടെയാണ് പരിപാടി ആരംഭിച്ചത്. പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രുതിവിജയൻ ചീഫ് ഗസ്റ്റായും, എം എൽ എസ് പി നഴ്‌സ് അനീഷ അതിഥിയായും പങ്കെടുത്തു.
പ്രായോഗികമായ സി.പി.ആർ. പരിശീലനങ്ങൾ മുഖാന്തിരം വിദ്യാർത്ഥികൾക്ക് അടിയന്തരാവസ്ഥകളിൽ പ്രഥമ ശുശ്രൂഷ നൽകാനുള്ള അടിസ്ഥാനജ്ഞാനം ലഭിക്കുന്നതിനായി പരിപാടി രൂപകൽപ്പന ചെയ്തിരുന്നു. ട്രെയിനിംഗിനിടെ ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തിക്ക് എങ്ങനെ ശരിയായ രീതിയിൽ സി.പി.ആർ. നൽകാം, അടിയന്തരസേവനങ്ങൾ വരുന്നതുവരെ എങ്ങനെ പ്രതികരിക്കാം എന്നീ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിയെ വിജയകരമാക്കി. ജീവൻ രക്ഷിക്കുന്ന പ്രഥമ ശുശ്രൂഷാ നൈപുണ്യങ്ങൾ അഭ്യസിക്കുന്നതിൽ ഈ പരിപാടി വലിയ സ്വാധീനം ചെലുത്തി. എൻ എസ് എസ് യൂണിറ്റ് നമ്പർ 153 പ്രോഗ്രാം ഓഫീസർ വിമ്യ കെ.പി. പരിപാടിയുടെ ഏകോപനം നിർവഹിച്ചു.





Leave a Reply