April 16, 2026

“വൈബ് ഫോർ വെൽനസ്” -ഹെൽത്തി കേരള ആരോഗ്യം ആനന്ദം ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

0
IMG_20260216_194002
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: കേരള സർക്കാർ, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഹോമിയോപ്പതി വകുപ്പ് , നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ “ആയുഷ് എന്നാൽ ആരോഗ്യം ” എന്ന പ്രമേയത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാതല ഉദ്ഘാടനം കല്പറ്റ നഗരസഭ കൗൺസിലർ ഗിരീഷ് കൽപ്പറ്റ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.

ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ ഒ.കെ,ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അച്ചാമ്മ ലെനു തോമസ്, എൻ.എച്ച്.എം

ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ്, നോഡൽ ഓഫീസർമാരായ ഡോ. രേഖ സി.എൻ (ISM ) , ഡോ ബേബി സിനി എം ( Homeo) തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ ഫ്ലാഷ് മോബും ഭാരതീയ ചികിത്സ വകുപ്പിന്റെ സ്കിറ്റും അവതരിപ്പിച്ചു. “ആരോഗ്യം ആനന്ദം ആയുഷിലൂടെ” എന്ന ആശയത്തെ ആസ്പദമാക്കി ആരോഗ്യകരമായ ഭക്ഷണശീലം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെക്കുറിച്ചുള്ള പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *