September 24, 2026

ചീയമ്പം പെരുന്നാളിന് കൊടിയേറി

0
WhatsApp Image 2026-09-24 at 2.28.20 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 10 ദിവസം നീണ്ടു നിൽക്കുന്ന ഓർമ്മപെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ആരംഭ ദിനത്തിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടത്തപ്പെട്ടു. കുർബാനാനന്തരം തലശ്ശേരിയിൽ നിന്നും ആഘോഷമായി കൊണ്ടുവന്ന പതാക വികാരി ഉയർത്തിയതോടെ ഓർമ്മ പെരുന്നാൾ ആഘോഷങ്ങൾക്ക് പ്രാരംഭം കുറിച്ചു.

24 മുതൽ 30 വരെ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം അഭിവന്ദ്യ തിരുമേനി നിർവഹിച്ചു. പോട്ട ഡിവൈൻ ആശ്രമം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം, ഫാദർ ആൻറണി പയ്യപ്പിള്ളി എന്നിവർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഒക്ടോബർ മൂന്നു വരെയാണ് പെരുന്നാൾ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *