June 25, 2026

മോഡൽ പാർലമെന്റ് മത്സരം സംഘടിപ്പിച്ചു

0
IMG_20260221_163442
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേസിന്റെ സഹകരണത്തോടെ മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാതൃകാ പാർലമെന്റ് സംഘടിപ്പിച്ചു. വിവിധ വകുപ്പുകളിൽ നിന്നുള്ള 55 വിദ്യാർത്ഥികൾ മത്സരത്തിന്റെ ഭാഗമായി. കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മോണോത്ത് സ്വാഗതം ചെയ്ത പരിപാടി പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വികസന മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. കോളേജ് അസോസിയേറ്റ് മാനേജർ സിബിച്ചൻ ചെലക്കപള്ളിൽ മുഖ്യപ്രഭാഷണം നടത്തി. എഫ്.ഡി.എസ്.ജെ കോഡിനേറ്റർ ജിൻസ് ജോസഫ്, മോഡൽ പാർലമെന്റ് കോർഡിനേറ്റർ ഗോകുൽ എം.എ. എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *