നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനംചെയ്തു
മേപ്പാടി: മേപ്പാടി ടൗണിൽ ചൂരൽമല റോഡിലെ പഞ്ചായത്ത് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.വി. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.ജി ജോൺസൺ മാസ്റ്റർ( സംഘം വൈസ് പ്രസിഡന്റ്) സ്വാഗതം പറഞ്ഞു, പി.സുരേഷ് ബാബു (ചെയർമാൻ , ക്ഷേമകാര്യ സ്റ്റാൻന്റിംഗ്കമ്മിറ്റി കൽപ്പറ്റ ബ്ലോക്ക് ) മുഖ്യാതിഥി ആയിരുന്നു. ആദ്യ വിൽപ്പന ജോൺ മാത (വൈസ് പ്രസിഡന്റ്, മേപ്പാടി ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. രാധ രാമസ്വാമി (ചെയർ പേഴ്സൺ, വികസന കാര്യ സ്റ്റാൻന്റിംഗ്കമ്മിറ്റി മേപ്പാടി ഗ്രാമപഞ്ചായത്ത് ), കെ. ബാബു ( മെമ്പർ, മേപ്പാടി ഗ്രാമ പഞ്ചായത്ത്), എസ്.സാലി (മേപ്പാടി വാർഡ് മെമ്പർ), കെ. ഗോകുൽദാസ് കോട്ടയിൽ (കൺസ്യൂമർ ഫെഡ് ഡയറക്ടർ ), ആർ .രാമചന്ദ്രൻ (ബിസിനസ് കമ്മിറ്റി ചെയർമാൻ), ടി.വി. അനിൽകുമാർ (ഡയറക്ടർ ), എം.സെയ്ത് (ഗവ: നോമിനി), പി.സുരേഷ് മാസ്റ്റർ ( ഗവ: നോമിനി), പി.ജെ ജീമോൻ (എം ഡി ഇൻ ചാർജ് ), സി.രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.





Leave a Reply